governor-sfi

തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്ത സംഭവത്തിൽ ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ 7 വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി 124 അടക്കം വകുപ്പുകൾ ചുമത്തിയിരുന്നു. 124 അടക്കമുള്ള വകുപ്പ് ചുമത്തണമെന്ന് രാജ്ഭവൻ, പൊലീസ് മേധാവിയോടും ചീഫ്‌സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ റജിമോൻ കുട്ടപ്പൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. എസ്.എഫ്.ഐ പ്രവർത്തകർക്ക് മുന്നറിയിപ്പെന്നോണം പരിഹാസരൂപേണേയാണ് റജിമോൻ കുട്ടപ്പന്റെ കുറിപ്പ്.

''ഒരു പിന്തിരിപ്പൻ ആയി കാണരുത്. 124 വകുപ്പ് കിട്ടിയവരോടാണ്.

1) ഗവർണ്ണർ കാലാവധി കഴിഞ്ഞ് പോകും.

2) മുഖ്യമന്ത്രിമാർ വേറെ വരും.

3) വീണമാർ ഇനിയും ഷെൽ കമ്പനി നടത്തും.

4) കെട്ടിയോൻ മന്ത്രിയും ആയിരിക്കും.

5) ആങ്ങള ബാങ്കുദ്യോഗസ്ഥൻ ആയിരിക്കും.

6) സഖാവ് സുഹുത്തുക്കൾ പിള്ളേച്ചന്റെ കമ്പനിയിൽ വി പി ആയിരിക്കും.

7) ബാറിലെ പെണ്ണിന് ചിലവിന് കൊടുക്കും.

8 ) കൂട്ടക്കാരി റിസോർട്ടിൽ ഒരു വർഷം താമസിക്കും.

9) വ്യാജ പരീക്ഷാ ജയം വ്യാജ സ്ഥാനാർത്ഥിത്വം വ്യാജ സർട്ടിഫിക്കേറ്റ് ഒക്കെ ഉണ്ടാക്കും

10) നിങ്ങടെ കൈയ്യിൽ പാസ്‌പോർട്ടിന് പോലും അപേക്ഷിക്കാൻ സാധിക്കാത്ത 124 വകുപ്പിന്റെ കുറിപ്പ്.

പറഞ്ഞു എന്നേ ഉള്ളു. നിങ്ങടെ ഇഷ്‌ടം. തള്ളിയിടാൻ ഒരുപാട് ബ്രണ്ണൻ കോളേജ്കാർ ഉണ്ടാകും. മുങ്ങി ചാകാൻ നിങ്ങൾ ഒറ്റയക്കായിരിക്കും ചിത്രം : കുറച്ച് ദിവസം കഴിയമ്പോൾ കേസിന്റ കാര്യത്തിൽ പാർട്ടി ഓഫീസിലേക്ക് നിങ്ങൾ ഫോൺ വിളിക്കമ്പോൾ ഉള്ള അവസ്ഥ ഇതായിരിക്കും.

ഒരു പിന്തിരിപ്പൻ ആയി കാണരുത്. 124 വകുപ്പ് കിട്ടിയവരോടാണ്. 1) ഗവർണ്ണർ കാലാവധി കഴിഞ്ഞ് പോകും. 2) മുഖ്യമന്ത്രിമാർ...

Posted by Rejimon Kuttappan on Sunday, 28 January 2024