
മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് നാലുവയസുകാരന് ദാരുണാന്ത്യം. ഓമാനൂർ കീഴ്‌മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഐബക്കാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് ഐബക്കിന്റെ മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐബക്കിന് രണ്ട് സഹോദരങ്ങളുണ്ട്.