ss

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റുഷിൻ ഷാജി കൈലാസ് നായകൻ. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും ഇളയ മകനായ റുഷിൻ ആദ്യമായി നായകനാവുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. താക്കോൽ സിനിമയിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം റുഷിൻ അവതരിപ്പിച്ചിട്ടുണ്ട്. അബു സലിം സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കന്നു എന്ന പ്രത്യേകതയുമുണ്ട് .വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രത്തിനുശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് നിർമാണം.മൂന്നു ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങൾ പ്രജീവം മൂവീസ് നിർമിക്കുന്നുണ്ട്.
പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി .ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോണി ആന്റണി,സൂര്യകൃഷ് ,ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
.രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു.ബി.കെ ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.
കലാസംവിധാനം -സാബുറാം.
'പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകൻ. പി.ആർ. ഒ വാഴൂർ ജോസ്.