tiles

വീട് വൃത്തിയാക്കുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. എത്ര തേച്ചുരച്ച് കഴുകിയാലും വീടിന്റെ തറയിലെ ചില കറകൾ മായില്ല. അതൊരു അഭംഗി തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള കറകൾ എളുപ്പത്തിൽ മാറ്റാൻ ചില ട്രിക്കുകളുണ്ട്.


നെയിൽപോളിഷ് ഒരിക്കലെങ്കിലും കൈയിൽ നിന്ന് തറയിലേക്ക് വീഴാത്തവർ ചുരുക്കമായിരിക്കും. ഇത് കറയായി തറയിൽ കിടക്കും. ഒരു ചെറിയ കോട്ടൻ തുണിയിൽ നെയിൽ പോളിഷ് റിമൂവർ ഒഴിച്ച്, നെയിൽപോളിഷ് പുരണ്ട ടൈൽസിൽ തേച്ചുനോക്കൂ. ഒരുമാതിരിപ്പെട്ട കറ മാറും. ഇനി മാറിയില്ലെങ്കിൽ ബ്ലീച്ചിംഗ് പൗഡർ കൊണ്ട് തേച്ചാൽ മതി. കറ അപ്രത്യക്ഷമാകും.


ചായയുടെയോ കാപ്പിയുടെയോ രക്തത്തിന്റെയോ കറയാണെങ്കിൽ അത് മാറ്റാനായി ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് തറ തുടച്ചാൽ മതി. നനഞ്ഞ തുണിയിലേക്ക് ബ്ലീച്ചിംഗ് പൗഡറിട്ട് തുടച്ചാൽ തറയിലെ മഷിക്കറ പോകും.