
പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനായ ഡോക്ടർ വി .പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് പെരുമ്പറ .
അനീഷ് രവി,സീമ ജി നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജ, ലോക ക്യാൻസർ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന് എറണാകുളം ഐ എം ഏ ഹാളിൽ നടക്കും.
ഓൻകോ സർജൻ ഡോക്ടർ ജോജോ ജോസഫ് ഭദ്രദീപം തെളിക്കും.വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ബൈജു കെ ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ ഡോക്ടർ വി. പി ഗംഗാധരന്റേതാണ്.തിരക്കഥ-സുഗതൻ കണ്ണൂർ,
ഛായാഗ്രഹണം കൃഷ്ണകുമാർ കോടനാട്, പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കരുനാഗപ്പള്ളി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം,സ്റ്റിൽസ്-ജിതേഷ് ദാമോദർ,പി. ആർ. ഒ എ . എസ് ദിനേശ്.