
രണ്ടാം സെമസ്റ്റർ എം.എ ഡാൻസ് (കേരള നടനം) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 5 മുതൽ 8 വരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എസ്സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഫെബ്രുവരി 8 മുതൽ 13 വരെ അതത് കോളേജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഫെബ്രുവരി 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷകൾക്ക് ( (SLCM 2022 അഡ്മിഷൻ - റഗുലർ &2021 അഡ്മിഷൻ സപ്ലിമെന്ററി - 2019 സ്കീം), (2019 സ്കീം - സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ), (2015 സ്കീം - മേഴ്സിചാൻസ് - 2015 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 5 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും ഫീസടച്ച് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. റഗുലർ വിദ്യാർത്ഥികളും 2021 അഡ്മിഷൻ വിദ്യാർത്ഥികളും SLCM പോർട്ടൽ മുഖേന മാത്രം ഫീസ് അടച്ച് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി
ഇന്നും, ഫെബ്രുവരി 2 നും നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ റഗുലർ, 2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ എൽ എൽ.ബി (അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ മാറ്റിവച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.ടി.ടി.എം, എം.എച്ച്.എം, എം.എം.എച്ച് (സി.എസ്.എസ് 2018 അഡ്മിഷൻ സപ്ലിമെന്ററി, 2015,2016,2017 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 5 മുതൽ 9 വരെ അപേക്ഷ നൽകാം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രികൾച്ചർ ടെക്നോളജി (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 5 മുതൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബിയവോക് റിന്യുവബിൾ എനർജി മാനേജ്മെന്റ്, റിന്യുവബിൾ എനർജി ടെക്നോളജി ആൻഡ് മാനേജ്മെന്റ് (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 14 മുതൽ ആലുവ ശ്രീ ശങ്കര കോളേജിൽ നടക്കും.
ആരോഗ്യ സർവകലാശാലഡെസർട്ടേഷൻ
രണ്ടാം വർഷ എം.എസ് സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ സമർപ്പിച്ചിട്ടില്ലാത്തവർ ഫെബ്രുവരി 20 നകം സോഫ്റ്റ്കോപ്പിക്കൊപ്പം നാല് ഹാർഡ്കോപ്പി കൂടി സമർപ്പിക്കണം. ഡെസർട്ടേഷൻ വിശദാംശങ്ങൾ 1655 രൂപ ഫീസ് സഹിതം ഓൺലൈനായി ഇന്ന് മുതൽ 12 വരെയും, 5515 രൂപ ഫൈനോടെ 13, 14 തിയതികളിലും ഓൺലൈനായി സമർപ്പിക്കാം. നിശ്ചിത തീയതിക്കകം ഡെസർട്ടേഷൻ സമർപ്പിക്കാത്തവരെ പരീക്ഷ എഴുതുന്നതിന് അനുവദിക്കുന്നതല്ല.
രണ്ടാം വർഷ ബാച്ച്ലർ ഒഫ് ഒക്യുപേഷണൽ തെറാപ്പി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ക്ലിനിക്കൽ പ്രാക്ടിക്കൽ റഗുലർ/സപ്ലിമെന്ററി (2018 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റഗുലർ പരീക്ഷാഫലം www.ihrd.ac.inൽ. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെട്ടാൽ അറിയാം. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 12 വരെ പരീക്ഷാകേന്ദ്രത്തിൽ പിഴ കൂടാതെയും 14വരെ 200 രൂപ ലേറ്റ്ഫീ സഹിതവും സമർപ്പിക്കാം.