chess

ന്യൂഡൽഹി: അന്താരാഷ്ട്ര ചെസ് രംഗത്തുപോലും മത്സരിക്കുന്ന സ്ത്രീയേയും പുരുഷനെയും വ്യത്യസ്തമായാണ് പരിഗണിക്കുന്നതെന്ന് തുറന്നടിച്ച് ഇന്ത്യൻ വനിതാ ചെസ് താരം ദിവ്യ ദേശ്മുഖ്. നെതർലാൻഡ്സിൽ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് ടൂർണമെന്റിനിടെ തനിക്ക് കാണികളിൽ നിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഏഷ്യൻ ചാമ്പ്യനും 18കാരിയുമായ താരം തുറന്നടിച്ചത്.

പുരുഷന്മാരെ, അവരുടെ കളിയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നതെന്നും സ്ത്രീകളുടെ കളിയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം വസ്ത്രം, മുടി, സംസാരശൈലി എന്നിവയിലാണ് കാണികളുടെ ശ്രദ്ധയെന്നും ദിവ്യ പറയുന്നു. തന്റെ അഭിമുഖങ്ങൾക്കായി വരുന്നവർക്കും ഗെയിമിനെക്കുറിച്ച് പറയുന്നതിലല്ല താത്പര്യം. കായികരംഗത്ത് സ്ത്രീയുടെപ്രതിഫലത്തിൽ മാത്രമാണ് പുരോഗതിയുണ്ടായിട്ടുള്ളത്. വസ്ത്രം സംബന്ധിച്ചും ലൈംഗികപരമായുമുള്ള സമീപനങ്ങൾക്ക് കുറവില്ല. വനിതാ താരങ്ങൾക്ക് പൊതുവേ അർഹിച്ച പരിഗണന ലഭിക്കുന്നില്ല. പുരുഷ താരങ്ങൾക്ക് ഈ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നില്ലെന്നും ദിവ്യ വ്യക്തമാക്കുന്നു.