
ടെൽ അവീവ് : ഗാസ മുനമ്പിൽ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി പാലസ്തീൻ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മൈ അൽ-കൈല. ആരോഗ്യ ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമ ഫലമാണിതെന്നും മൈ അൽ-കൈല കൂട്ടിചേർത്തു. ഗാസ മുനമ്പിൽ 36 ആശുപത്രകളുണ്ട്, അതിൽ 14 എണ്ണം ഭാഗികമായി പ്രവർത്തിക്കുന്നു. ഗാസ മുനമ്പിലെ 1,100-ലധികം മെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും പരിക്കേറ്റതായും അവർ കൂട്ടിചേർത്തു.
അതേസമയം ഗാസ മുനമ്പിൽ റെഡ് ക്രോസും പാലസ്തീൻ അധികൃതരുമായി ഏകോപിപ്പിച്ച് ഇസ്രയേൽ 80 പാലസ്തീനികളുടെ മൃതദേഹങ്ങൾ വിട്ടുനൽകി. അവ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച അവസ്ഥയിലായിരുന്നു. ഇത് മൂന്നാം തവണയാണ് ഇസ്രയേൽ സൈന്യത്തിന്റെ കൈവശമുള്ള മൃതദേഹങ്ങൾ ഗാസ മുനമ്പിൽ സംസ്‌കരിക്കാനായി വിട്ടുനൽകുന്നത്. ആദ്യം നാസർ ഹോസ്പിറ്റലിലെ ഖാൻ യൂനിസിലും രണ്ടാം തവണ റഫയിലും ആയിരുന്നു.
ഗാസയ്‌ക്കെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കുന്നതിനും അധിനിവേശ സേനയെ പൂർണ്ണമായും പിൻവലിക്കുന്നതിനുമാണ് മുൻഗണന" എന്ന് ഹമാസിന്റെ രാഷ്ട്രീയ മേധാവി പുതിയ സന്ധി നിർദ്ദേശം അവലോകനം ചെയ്തു.
"തീവ്രവാദ" ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് ആരോപിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്റെ ഇബ്ൻ സിന ഹോസ്പിറ്റലിൽ വെച്ച് ഇസ്രായേൽ കമാൻഡോകൾ മെഡിക്കൽ സ്റ്റാഫിൻ്റെ വേഷം ധരിച്ച് സിവിലിയൻമാരും മൂന്ന് പേരെ വെടിവച്ചു കൊന്നു. ഗാസ സിറ്റിയിലെ സാബ്ര, തുഫ അയൽപക്കങ്ങളിലെ പാർപ്പിട വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പാലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 26,751 പേർ കൊല്ലപ്പെടുകയും 65,636 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.