
കൊച്ചി: കരളിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള പതഞ്ജലിയുടെ ഗിലോയ് മരുന്ന് ഏറെ പ്രയോജനം ചെയ്യുമെന്ന് യു.കെയിലെ ബ്രിട്ടീഷ് ഫാർമ ഗവേഷണ വിഭാഗം അറിയിച്ചു. ബ്രിട്ടനിലെ ജേർണൽ ഒഫ് ദി റോയൽ ഫാർമസ്യൂട്ടിക്കൽ ഒഫ് ഗ്രേറ്റ് ബ്രിട്ടണിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ശരീര കോശങ്ങളുടെ നാശത്തെ പരിഹരിച്ച് കരളിന് മികച്ച ആരോഗ്യം പകരാൻ ഗിലോയ് മരുന്നിന് കഴിയുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മരുന്നിന് കഴിയും. പതഞ്ജലി മരുന്നുകൾക്ക് ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണിതെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.