
കൊച്ചി: മാരുതി സുസുക്കിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ് ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. ഇന്നലെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 886.30 രൂപ വരെ ഉയർന്നതോടെയാണ് വിപണി മൂല്യം 3.24 ലക്ഷം കോടി രൂപയിലെത്തിയത്. മാരുതി സുസുക്കിയുടെ വിപണി മൂല്യം 3.15 ലക്ഷം കോടി രൂപയാണ്.