
ഇന്ത്യാന: അമേരിക്കയിൽ ഉപരി പഠനത്തിനായി എത്തിയ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.യു.എസിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന നീൽ ആചാര്യയെ ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് ഞായറാഴ്ച എക്സിൽ പോസ്റ്റ് ചെയ്തിരുന്നു . പരാതി നൽകി മണിക്കൂറുകൾക്കുള്ളിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പർഡ്യൂ യൂണിവേഴ്സിറ്റിയിലെ ജോൺ മാർട്ടിൻസൺ ഓണേഴ്സ് കോളേജിലെ കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ് വിദ്യാർത്ഥിയായിരുന്നു നീൽ. നീൽ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോൾ വ്യക്തമല്ല. അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. ഹരിയാനയിലെ പഞ്ചകുല സ്വദേശിയായ വിവേക് സൈനിയാണ് അമേരിക്കയിലെ ജോർജിയ സ്റ്റേറ്റിലുള്ള ലിത്തോണിയയിൽ കൊല്ലപ്പെട്ടത്.