
നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്സൺ വീണ്ടും വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ്‌വെസ്റ്റവിക് ആണ് വരൻ. സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളിൽ വച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ വെെറലാണ്.
ആൽപ്സ് പർവതനിരയിൽ വെച്ച് എഡ്‌വെസ്റ്റവിക് എമിയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടുണ്ട്. 2023ൽ എമി ജാക്സണും എഡ്‌വെസ്റ്റവിക്കും പ്രണയം തുറന്നു സമ്മതിച്ചിരുന്നു. എമി ജാക്സന്റെ രണ്ടാം വിവാഹമാണിത്. ഹോട്ടൽ വ്യവസായി ജോർജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭർത്താവ്. 2015 ൽ ആയിരുന്നു വിവാഹം.
ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. എന്നാൽ 2019 ൽ ഇവർ വേർപിരിഞ്ഞു. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. 2010ൽ റിലീസ് ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് പ്രവേശിച്ചത്. ഏക് ദീവാന ഥാ എന്ന ചിത്രത്തിലൂടെ 2012 ൽ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.