isro

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ യു.ആർ. സാറ്റലൈറ്റ് സെന്റർ (യു.ആർ.എസ്.സി ബംഗളൂരു), ഇസ്ട്രാക്ക് (ബംഗളൂരു) എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ 244 ഒഴിവ്. നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ (N.R.S.C ഹൈദരാബാദ്) 41 ഒഴിവുമുണ്ട്.

യു.ആർ.എസ്.സി/ ഇസ്ട്രാക്ക്

വെബ്സൈറ്റ്: www.isro.gov.in, www.ursc.gov.in.

അവസാന തീയതി: 16.02.2024.

a. സയന്റിസ്റ്റ്/ എൻജിനിയർ (എസ്.സി): 3 ഒഴിവ്. 60% മാർക്കോടെ എം.ഇ/ എം.ടെക്/എം.എസ്‌സി എൻജിനിയറിംഗ്. ശമ്പള സ്കെയിൽ: ലെവൽ 10. ഉയർന്ന പ്രായപരിധി 28.

b. സയന്റിസ്റ്റ്/ എൻജിനിയർ (എസ്.സി): 2 ഒഴിവ്. 65% മാർക്കോടെ എം.എസ്‌സി. ശമ്പള സ്കെയിൽ: ലെവൽ 10. ഉയർന്ന പ്രായപരിധി 28.

c. ടെക്നിക്കൽ അസിസ്റ്റന്റ്: 55 ഒഴിവ്. 60% മാർക്കോടെ എൻജിനിയറിംഗ് ഡിപ്ലോമ. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.

d. സയന്റിഫിക് അസിസ്റ്റന്റ്: 6 ഒഴിവ്. 60% മാർക്കോടെ ബി.എസ്‌സി. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.

e. ടെക്നീഷ്യൻ-ബി: 142 ഒഴിവ്. 10-ാം ക്ലാസും ഐ.ടി.ഐയും. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.

f. ഫയർമാൻ: 3 ഒഴിവ്. 10-ാം ക്ലാസ്. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.

g. കുക്ക്: 4 ഒഴിവ്. 10-ാം ക്ലാസ്, അഞ്ച് വർഷ പ്രവൃത്തി പരിചയം. ശമ്പള സ്കെയിൽ: ലെവൽ 2. ഉയർന്ന പ്രായപരിധി 35.

h. എൽ.എം.വി ഡ്രൈവർ: 6 ഒഴിവ്. 10-ാം ക്ലാസ്, അഞ്ച് വർഷ പ്രവൃത്തി പരിചയം. ശമ്പള സ്കെയിൽ: ലെവൽ 2. ഉയർന്ന പ്രായപരിധി 35.

I. ഹെവി വെഹിക്കിൾ ഡ്രൈവർ. 2 ഒഴിവ്. 10-ാം ക്ലാസ്, അഞ്ച് വർഷ പ്രവൃത്തി പരിചയം (ലൈറ്റ് വെഹിക്കിളിൽ മൂന്ന് വർഷം, ഹെവി വെഹിക്കിളിൽ രണ്ട് വർഷം). ശമ്പള സ്കെയിൽ: ലെവൽ 2. ഉയർന്ന പ്രായപരിധി 35