
മാറിവരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വരൾച്ച, മുഖക്കുരു, പാടുകൾ, കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട. എല്ലാ ചർമ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. പല വഴികൾ പരീക്ഷിച്ച് മടുത്തവരാണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കുറച്ച് ഫേസ്‌പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്. നിങ്ങളുടെ മുഖത്തെ കരിവാളിപ്പ് മാറുന്നതിനും ചർമം തിളങ്ങാനും ഇത് സഹായിക്കും. ഒറ്റ ഉപയോഗത്തിൽ തന്നെ ഞെട്ടിപ്പിക്കുന്ന ഫലം തരുന്ന ഈ ഫേസ്‌പാക്കുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ബദാം ഫേസ്‌പാക്ക്
അഞ്ചോ ആറോ ബദാം രാത്രി മുഴുവൻ പാലിൽ കുതിർക്കാൻ വയ്‌ക്കുക. ശേഷം രാവിലെ അതിനെ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടണം. 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
ഓട്‌സ് ഫേസ്‌പാക്ക്
2 സ്പൂൺ ഓട്‌സ് വെള്ളത്തിലോ പാലിലോ വേവിച്ച് തണുക്കാൻ വയ്‌ക്കുക. ശേഷം ഇതിനെ പേസ്റ്റ് രൂപത്തിലാക്കി തേൻ ചേർത്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ചെറുതായി മസാജ് ചെയ്ത് വേണം കഴുകാൻ.
തക്കാളി ഫേസ്പാക്ക്
തക്കാളി നന്നായി അരച്ച് അതിലേക്ക് കുറച്ച് തുള്ളി നാരങ്ങാ നീര് ചേർക്കുക. 15 മിനിട്ടിന് ശേഷം ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.
ഉരുളക്കിഴങ്ങ് ഫേസ്‌പാക്ക്
ഉരുളക്കിഴങ്ങ് നന്നായി അരച്ചെടുത്ത ശേഷം കുറച്ച് തൈര് കൂടി ചേർത്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.