ss

ബ്ളസി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്ത്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുൻപത്തെ നജീബിനെ പുതിയ പോസ്റ്ററിൽ കാണാം.
ബെന്യമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ളസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.ഏപ്രിൽ 10ന് ആടുജീവിതം തിയേറ്ററിൽ എത്തും.അമല പോളാണ് നായിക. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്,
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് നിർമാണം. പി.ആർ. ഒ: ആതിര ദിൽജിത്ത്