ss

റുഷിൻ ഷാജി കൈലാസ് നായകനായി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യ വ്രതൻ നിർമിക്കുന്ന
ചിത്രത്തിന് സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിച്ചു. പ്രകാശിനി, പ്രജീവ് സത്യവ്രതൻ, നിർമാതാവ് സന്തോഷ് ദാമോദരർ, സംവിധായകൻ ഷെബി ചൗഘട്ട് ബിഗ് ബോസ് താരം രജിത്കുമാർ എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.

പൂർണമായും ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ അബു സലിം ആണ് സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.റുഷിൻ ഷാജി കൈലാസ്, സൂര്യക്രിഷ്, സിനോജ് വർഗീസ്, വൈഷ്ണവ് എന്നിവർ ചേർന്നുള്ള രംഗം തുടർന്ന് ചിത്രീകരിച്ചു.
ടിനി ടോം, ജോണി ആന്റണി, ഇനിയ, സുജിത് ശങ്കർ, ശ്രീജിത്ത് രവി, ദിനേശ് പണിക്കർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന്റെ കഥയ്ക്ക്
വി.ആർ.ബാലഗോപാൽ തിരക്കഥ ഒരുക്കുന്നു. പി.ആർ. ഒ വാഴൂർ ജോസ്.