muhammed-yazim

മലപ്പുറം: വാട്‌സാപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തിരുന്ന യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആത്മീയ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്‌ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് യാസിമിന്റെ രീതി. നിരവധിപേർ ഇയാളുടെ അതിക്രമത്തിന് ഇരകളായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എ പ്രേംജിത്ത്, എസ് ഐ ഷിജോ സി തങ്കച്ചൻ, എ എസ് ഐ രേഖമോൾ, എസ് സി പി ഒ ഷിജു, സി പി ഒമാരായ സൽമാൻ പള്ളിയാൽതൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.