ranjith-sreenivasan

ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിധി പ്രസ്താവം നടത്തിയ മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി.കെ.ശ്രീദേവിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ജഡ്ജിയുടെ ഔദ്യോഗിക വസതിക്ക് ഒരു എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ച് പൊലീസുകാർ 24 മണിക്കൂറും സുരക്ഷ നൽകും. കായംകുളം ഡിവൈ.എസ്.പി പി.അജയ് നാഥിനാണ് സുരക്ഷാ ചുമതല. വിധിക്ക് പിന്നാലെ ജഡ്ജികെതിരെ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു.