rishi-sunak

ആരോഗ്യത്തോടെയുളള ജീവിതത്തിനായി ഒട്ടുമിക്കവരും പലകാര്യങ്ങളും ദിവസേന ചെയ്യാറുണ്ട്. പല പ്രമുഖ വ്യക്തികളും അവരുടെ ആരോഗ്യത്തിന്റെ രഹസ്യം പുറത്തുപറയുന്നത് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കൂടുതലായി ചലച്ചിത്ര താരങ്ങളാണ് ഇത്തരത്തിലുളള വിവരങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഈ അടുത്തിടെയാണ് ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനക് തന്റെ ആരോഗ്യവിവരങ്ങൾ പങ്കുവച്ചത്. താൻ ജീവിതത്തിൽ പാലിക്കുന്ന ചില ചിട്ടകളും ഭക്ഷണക്രമത്തെക്കുറിച്ചും അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പിന്നാലെ നിരവധി ആരോഗ്യവിദഗ്ദ്ധരും ഋഷി സുനകിന്റെ ജീവിതരീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും നിരവധി നിരീക്ഷണങ്ങളും നടത്തി.

drinks

ഋഷി സുനകിന്റെ ജീവിതരീതി (ഭക്ഷണക്രമം)

ഓരോ ആഴ്ചയിലും 36 മണിക്കൂറുകളോളമുളള ഉപവാസമാണ് ഋഷി സുനകിന്റെ ആരോഗ്യരഹസ്യം. ആഴ്ചയിലെ ആദ്യത്തെ ദിവസങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിക്കുന്ന ഡയറ്റിംഗ് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിവരെ തുടരും. ഈ സമയങ്ങളിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ യാതൊരു ഭക്ഷണവും അദ്ദേഹം കഴിക്കാറില്ല. വെളളം, ചായ, ബ്ലാക്ക് കോഫി തുടങ്ങിയവ മാത്രമേ അദ്ദേഹം ഈ 36 മണിക്കൂർ നേരം കുടിക്കാറുളളത്. താൻ വലിയൊരു മധുര പ്രേമിയാണെന്ന് ഋഷി സുനക് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഡയറ്റിംഗ് എടുക്കുന്ന സമയങ്ങളിൽ മധുരം ഒരു അംശം പോലും ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഋഷി സുനക് തികഞ്ഞ അച്ചടക്കമുളള വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഡയറ്റിംഗ് ചെയ്യുന്ന ദിവസങ്ങളിലും അദ്ദേഹം ഊർജസ്വലനായി ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസവും രാവിലെ ആറ് മണിക്കാണ് അദ്ദേഹം ഉറക്കമെഴുന്നേൽക്കുന്നത്. പ്രഭാത ഭക്ഷണമായി ചെറിയ അളവിൽ യോഗേർട്ടും ബ്ലൂബറിയുമാണ് അദ്ദേഹം കഴിക്കുന്നത്.

food

വിദഗ്ദ്ധരുടെ അഭിപ്രായം

കുട്ടികളെന്നോ കൗമാരപ്രായക്കാരെന്നോ വ്യത്യാസമില്ലാതെ ഭക്ഷണക്രമത്തിൽ കുറച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധർ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത കലോറി ഡയറ്റിംഗിലൂടെ ഒഴിവാക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും. പലതരത്തിലുളള ഡയറ്റിംഗുകൾ നിലവിലുണ്ട്. ഡേ ഡയറ്റ്, ഫാസ്റ്റ് ഡയറ്റ്, ഇന്റർമിറ്റന്റ് ഡയറ്റ്, പാലിയോ ഡയറ്റ് എന്നിവ ചിലതുമാത്രം.

ഋഷി സുനകിന്റേത് ഫാസ്റ്റ് ഡയറ്റ് വിഭാഗത്തിൽപ്പെടുന്നതാണ്.ഡയറ്റിംഗ് സമയങ്ങളിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം അദ്ദേഹം പൂർണമായും ഒഴിവാക്കുകയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് സറേ സർവ്വകലാശാലയിലെ ന്യൂട്രീഷൻ പ്രൊഫസറായ അദം കൊളിൻസ് ഗാർഡിയനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യം നിലനിർത്താനായി ചെയ്യുന്ന പല ഡയറ്റിംഗ് ക്രമങ്ങളിലും 0.8 ശതമാനം മുതൽ 13 ശതമാനം വരെയുളളതാണ് ഗുണം ചെയ്യുന്നതെന്നും ഈ സമയങ്ങളിൽ പോഷകാംശം അടങ്ങിയ ഭക്ഷണങ്ങൾ ഉറപ്പായും കഴിക്കണമെന്നും ഡയ​റ്റീഷ്യനായ ക്ലാര ത്രോൺടൻ കൂട്ടിച്ചേർത്തു. അതേസമയം, ഡയ​റ്റിംഗ് സമയത്ത് ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യവിദഗ്ദ്ധരുടെ സഹായം തേടണമെന്നും ക്ലാര വ്യക്തമാക്കി.

food

ഡയറ്റിംഗ് തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ