money

ധനക്ളേശം മാറാൻ ഹൈന്ദവ വിശ്വാസ പ്രകാരം എട്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യുന്നത് ഫലപ്രദമാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം-

1. വ്യാഴ പ്രീതികരമായ അനുഷ്‌ഠാനങ്ങൾ നിർവഹിക്കുക.

2. താമരപ്പൂവ് കൊണ്ട് ദേവിക്ക് അർച്ചന.

3. ശ്രീസൂക്തം, ഭാഗ്യസൂക്തം, ലക്ഷ്‌മീ സൂക്തം എന്നീ മന്ത്ര ജപത്തോടെയും, ധനസ്ഥാനാധിപതിയുടെയും മന്ത്രജപം.

4. ധനസ്ഥാനാധിപതി ശൈവമോ വൈഷ്‌ണവമോ എന്ന് ഇന്ദു ലഗ്നം കൊണ്ട് കണ്ടെത്തുക. ശൈവമായാൽ ധനാകർഷണ ഭൈരവ സാധന, വൈഷ്‌ണവത്തിൽ ലക്ഷ്‌മീ നരസിംഹ സ്തുതി.

5. ലളിതാസഹസ്രനാമാർച്ചന, ത്രിശക്തി ജപം.

6. തിരുപ്പതി ദർശനം.

7. പൗർണമി തോറും ദുർഗാപ്രീതികരമായ കർമ്മങ്ങൾ.

8. വിഷ്‌ണു സഹസ്രനാമം ജപിക്കുക, വ്യാഴാഴ്‌ച വ്രതമെടുക്കുക.