ss

ആര്യ നായകനായി എത്തിയ ഹിറ്റ് ചിത്രം സർപ്പട്ട പരമ്പരൈയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.

കബിലൻ എന്ന കഥാപാത്രത്തിനുവേണ്ടി താൻ ബോക്സിങ് പരിശീലനം ആരംഭിച്ചു എന്നതിന്റെ വീഡിയോ ആര്യ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. കൊവിഡ് കാലത്ത് തിയേറ്റർ റിലീസ് നഷ്ടമായ സിനിമ ഒ.ടി.ടി പ്ളാറ്റ്‌ഫോമിലാണ് സ്ട്രീം ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത്. വിക്രം നായകനായ തങ്കലാൻ റിലീസ് ചെയ്യുന്നതിന്റെ ജോലിയിലാണ് പാ രഞ്ജിത്ത് . പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാർ. തങ്കലാനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സർപട്ട പരമ്പരൈ 2.