
1. രാമഗുണ്ടം ഫെർട്ടിലൈസേഴ്സിൽ 30 ഒഴിവ്
തെലങ്കാന പെദ്ദപ്പള്ളിയിലെ രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ലിമിറ്റഡിൽ 30 അറ്റൻഡർ ഒഴിവ്. നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്, ഫെർട്ടിലൈസർ കോർപ്പറേഷൻ ഇന്ത്യ, എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് രാമഗുണ്ടം ഫെർട്ടിലൈസേഴ്സ്.
വെബ്സൈറ്റ്: www.rfcl.co.in.
അവസാന തീയതി: 22.02.2024.
ഒഴിവുകൾ: ഇലക്ട്രിക്കൽ-15 (ഇലക്ട്രീഷ്യൻ-9, ഇൻസ്ട്രുമെന്റേഷൻ-5, ഇലക്ട്രോണിക്സ് മെക്കാനിക്-1), മെക്കാനിക്കൽ-15 (ഫിറ്റർ-10, ഡീസൽ മെക്കാനിക്-3, ഹെവി വെഹിക്കിൾ മെക്കാനിക്-2).
യോഗ്യത: 60% മാർക്കോടെ 10-ാം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐയും.
പ്രായം: 18-30. എസ്.സി/എസ്.ടി/ഒ.ബി.സി/ ഭിന്നശേഷിക്കാർ വിമുക്ത ഭടൻമാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.
ശമ്പളം: അടിസ്ഥാന ശമ്പളം 21,500- 52,000. മറ്റ് അലവൻസുകളും ലഭിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്.
2. ഭൂട്ടാനിൽ ടീച്ചറാകാം
ഭൂട്ടാനിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ 100 ഒഴിവ്. ഇ.ഡി.സി.ഐ.എൽ (ഇന്ത്യ) ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചത്. രണ്ടു വർഷ കരാർ നിയമനമായിരിക്കും. ഫിസിക്സ്-18, മാത്തമാറ്റിക്സ്- 35, കെമിസ്ട്രി-19, ഐ.ടി/ കമ്പ്യൂട്ടർ സയൻസ്-28 എന്നിങ്ങനെയാണ് ഒഴിവുകൾ.
ശമ്പളം: 1,40,000.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെ പി.ജി. ഐ.ടി ഒഴികെയുള്ള വിഷയങ്ങൾക്ക് ബി, എഡും വേണം. 5 വർഷ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും നിർബന്ധം.
വെബ്സൈറ്റ്: www.edcilindia.co.in.
അവസാന തീയതി: 15.02.2024.
3. ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ്
ഇൻഷുറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റുമാരുടെ 300 ഒഴിവ്. ഉയർന്ന പ്രായ പരിധി 30. അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം. 37,000 രൂപയാണ് തുടക്ക ശമ്പളം.
വെബ്സൈറ്റ്: https://www.newindia.co.in.
അവസാന തീയതി: 15.02.2024.
4.കുടുംബശ്രീയിൽ അവസരം
കുടുംബശ്രീ മിഷൻ അട്ടപ്പാടിയിൽ നടപ്പിലാക്കുന്നN.R.L.M- അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ കരാർ വ്യവസ്ഥയിൽ നിയമനം.
a. കോ ഓർഡിനേറ്റർ (ഫാം ലൈവ്ലിഹുഡ്): അഗ്രിക്കൾച്ചർ/ അഗ്രി ബിസിനസ് / ഡെവലപ്മെന്റ് സ്റ്റഡീസിൽ പി.ജി അല്ലെങ്കിൽ എം.എസ്.ഡബ്ലു/ എം.ബി.എ. 5 വർഷ പ്രവൃത്തി പരിചയം. ശമ്പളം: 50,000. ഉയർന്ന പ്രായപരിധി: 45.
b. കോ ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്): സോഷ്യൽ സയൻസിൽ പി.ജി, കമ്പ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷിൽ പ്രസന്റേഷൻ നടത്താനും റിപ്പോർട്ട് തയ്യാറാക്കാനുമുള്ള കഴിവ്. 7 വർഷ പ്രവൃത്തി പരിചയം. ശമ്പളം: 60,000. ഉയർന്ന പ്രായപരിധി: 45.
c. ഫിനാൻസ് മാനേജർ: എം.കോം, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗിലും ടാലിയിലുമുള്ള അറിവ്. 5 വർഷ പ്രവൃത്തി പരിചയം. ശമ്പളം: 40,000. ഉയർന്ന പ്രായപരിധി: 45.
വെബ്സൈറ്റ്: www.kudumbashree.org.
അവസാന തീയതി: 05.02.2024.
5. I.S.R.O വിളിക്കുന്നു
* 285 ഒഴിവുകൾ* ഒഴിവ് ബംഗളൂരു, ഹൈദരാബാദ് കേന്ദ്രങ്ങളിൽ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ യു.ആർ. സാറ്റലൈറ്റ് സെന്റർ (യു.ആർ.എസ്.സി ബംഗളൂരു), ഇസ്ട്രാക്ക് (ബംഗളൂരു) എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ 244 ഒഴിവ്. നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ (N.R.S.C ഹൈദരാബാദ്) 41 ഒഴിവുമുണ്ട്.
വെബ്സൈറ്റ്: www.isro.gov.in, www.ursc.gov.in.
അവസാന തീയതി: 16.02.2024.
യു.ആർ.എസ്.സി/ ഇസ്ട്രാക്ക്
a. സയന്റിസ്റ്റ്/ എൻജിനിയർ (എസ്.സി): 3 ഒഴിവ്. 60% മാർക്കോടെ എം.ഇ/ എം.ടെക്/എം.എസ്‌സി എൻജിനിയറിംഗ്. ശമ്പള സ്കെയിൽ: ലെവൽ 10. ഉയർന്ന പ്രായപരിധി 28.
b. സയന്റിസ്റ്റ്/ എൻജിനിയർ (എസ്.സി): 2 ഒഴിവ്. 65% മാർക്കോടെ എം.എസ്‌സി. ശമ്പള സ്കെയിൽ: ലെവൽ 10. ഉയർന്ന പ്രായപരിധി 28.
c. ടെക്നിക്കൽ അസിസ്റ്റന്റ്: 55 ഒഴിവ്. 60% മാർക്കോടെ എൻജിനിയറിംഗ് ഡിപ്ലോമ. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.
d. സയന്റിഫിക് അസിസ്റ്റന്റ്: 6 ഒഴിവ്. 60% മാർക്കോടെ ബി.എസ്‌സി. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.
e. ടെക്നീഷ്യൻ-ബി: 142 ഒഴിവ്. 10-ാം ക്ലാസും ഐ.ടി.ഐയും. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.
f. ഫയർമാൻ: 3 ഒഴിവ്. 10-ാം ക്ലാസ്. ശമ്പള സ്കെയിൽ: ലെവൽ 7. ഉയർന്ന പ്രായപരിധി 35.
g. കുക്ക്: 4 ഒഴിവ്. 10-ാം ക്ലാസ്, അഞ്ച് വർഷ പ്രവൃത്തി പരിചയം. ശമ്പള സ്കെയിൽ: ലെവൽ 2. ഉയർന്ന പ്രായപരിധി 35.
h. എൽ.എം.വി ഡ്രൈവർ: 6 ഒഴിവ്. 10-ാം ക്ലാസ്, അഞ്ച് വർഷ പ്രവൃത്തി പരിചയം. ശമ്പള സ്കെയിൽ: ലെവൽ 2. ഉയർന്ന പ്രായപരിധി 35.
1. ഹെവി വെഹിക്കിൾ ഡ്രൈവർ: 2 ഒഴിവ്. 10-ാം ക്ലാസ്, അഞ്ച് വർഷ പ്രവൃത്തി പരിചയം (ലൈറ്റ് വെഹിക്കിളിൽ മൂന്ന് വർഷം, ഹെവി വെഹിക്കിളിൽ രണ്ട് വർഷം). ശമ്പള സ്കെയിൽ: ലെവൽ 2. ഉയർന്ന പ്രായപരിധി 35.
എൻ.ആർ.എസ്.സി
വെബ്സൈറ്റ്: www.nrsc.gov.in.
അവസാന തീയതി: 22.02.2024.
a. സയന്റിസ്റ്റ്/ എൻജിനിയർ: 33 ഒഴിവ് (ജിയോളജി-4, ഫോറസ്ട്രി & ഇക്കോളജി-4, ജിയോഇൻഫോർമാറ്റിക്സ്-7, ജിയോഫിസിക്സ്-4, സോയിൽ സയൻസ്-4, അഗ്രിക്കൾച്ചർ-2, അർബൻ സ്റ്റഡീസ്- 3, വാട്ടർ റിസോഴ്സ്-5). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്‌സി/എം.ടെക്/എം.ഇ. ശമ്പളം: 56,100- 1,77,500.
b. മെഡിക്കൽ ഓഫീസർ (എസ്.സി): ഒരു ഒഴിവ്. യോഗ്യത: എം.ബി.ബി.എസും രണ്ടു വർഷ പ്രവൃത്തി പരിചയവും. ശമ്പള സ്കെയിൽ: 56,100- 1,77,500. ഉയർന്ന പ്രായപരിധി 35.
c. നഴ്സ് (ബി): 2 ഒഴിവ്. യോഗ്യത: നഴ്സിംഗിൽ 3 വർഷ ഡിപ്ലോമയും സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും. ശമ്പള സ്കെയിൽ: 44,900- 1,42,400. ഉയർന്ന പ്രായപരിധി 35.
d. ലൈബ്രറി അസിസ്റ്റന്റ്: 3 ഒഴിവ്. 60% മാർക്കോടെ ബിരുദവും ലൈബ്രറി സയൻസിൽ പി.ജിയും. ശമ്പള സ്കെയിൽ: 44,900- 1,42,400. ഉയർന്ന പ്രായപരിധി 35.