fenugreek-water

പലരുടെയും വീടുകളിൽ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് ഉലുവ. ആരോഗ്യത്തിന് മാത്രമല്ല ചർമ സംരക്ഷണത്തിനും ഇത് മികച്ചതാണ്. ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ ഉലുവ വെള്ളം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പ്രമേഹം തടയാനും സഹായിക്കുന്നു.

ഉലുവയിൽ ഫ്ലേവനോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉലുവയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഉലുവ വെള്ളം വളരെ നല്ലതാണ്. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും.


ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. ഫെെബർ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. കൂടാതെ അസിഡിറ്റി, വയർ വീർത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റാനും നല്ലതാണ്.