reliance

കൊച്ചി: ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ഇത്തവണയും റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തം. അതേസമയം ആഗോള പട്ടികയിൽ ആദ്യ 40 ൽ ഒരൊറ്റ ഇന്ത്യൻ കമ്പനിയും ഇടംപിടിച്ചില്ല. ആപ്പിൾ ഒന്നാം ഒന്നാം സ്ഥാനവും മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനവും നിലനിറുത്തി. 19800 കോടി ഡോളറിന്റെ മൂല്യവുമായി റിലയൻസ് ഇൻഡസ്ട്രീസ് 44 ാം സ്ഥാനത്താണ്. 15,800 കോടി ഡോളർ മൂല്യവുമായി ടാറ്റ കൺസൾട്ടൻസി സർവീസ് 60ാം സ്ഥാനത്തും എച്ച്.ഡി.എഫ്.സി ബാങ്ക് 68ാം സ്ഥാനത്തുമാണ്. ടൈറ്റൺ, സൺ ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനികൾ. ഓഹരി വിപണിയിലെ തിരിച്ചടി മൂലം മുൻവർഷം പട്ടികയിലുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്റെ മൂന്ന് കമ്പനികൾ ഇത്തവണ പുറത്തായി.