s

ചെന്നൈ: അന്യജാതിക്കാരനെ പ്രണയിച്ചതിന് തമിഴ്നാട്ടിൽ സഹോദരിയെയും കാമുകനെയും വെട്ടിക്കൊന്നു. യുവാവിന്റെ തലയറുത്ത് പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു. മധുരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മഹാലക്ഷ്‌മി (25),​ കാമുകൻ സതീഷ് കുമാർ (28) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും വ്യത്യസ്ത ജാതിയിൽ പെട്ടവരായിരുന്നു.

പ്രതി പ്രവീണിനെ (22)അറസ്റ്റ് ചെയ്‌തു. മഹാലക്ഷ്‌മിയും സതീഷ് കുമാറും ദീർഘകാലമായി പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ നിർബന്ധത്തെത്തുടർന്ന് അടുത്തിടെ മറ്റൊരാളെ വിവാഹം ചെയ്തു. എന്നാൽ ഗാർഹിക പീഡനത്തെത്തുടർന്ന് മഹാല‌ക്ഷ്‌മി വീട്ടിൽ തിരിച്ചെത്തി. ഇതിനിടെ സതീഷുമായി വീണ്ടും അടുപ്പത്തിലായി. ഇതറിഞ്ഞ പ്രവീൺ കഴിഞ്ഞ ദിവസം രാത്രി സതീഷിനെ

വെട്ടിക്കൊന്ന് തലയറുത്ത ശേഷം മഹാലക്ഷ്‌മിയെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. അക്രമം തടയാനെത്തിയ ഇവരുടെ അമ്മയുടെ കൈപ്പത്തിക്കും വെട്ടി.