paytm

കൊച്ചി: പ്രമുഖ യു.പി.ഐ കമ്പനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങൾക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തി. മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ചതിനാണ് കടുത്ത നടപടി. ഫെബ്രുവരി 29 മുതൽ നിരോധനം നിലവിൽ വരും. ആധാർ ബന്ധിത ഇടപാടുകൾ, നിക്ഷേപം സ്വീകരിക്കൽ, ബിൽ പേയ്മെന്റുകൾ എന്നിവ അനുവദിക്കില്ല. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്. അതേസമയം ഉപഭോക്താക്കൾക്ക് വാലറ്റിൽ ബാലൻസുള്ള പണം വിനിയോഗിക്കാം.