d

ചെന്നൈ : മധുരയിൽ സഹോദരിയെയും കാമുകനെയും .യുവാവ് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം കാമുകന്റെ തല വെട്ടിമാറ്റി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. മധുര തിരുമംഗലം കൊമ്പാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വയറിംഗ് തൊഴിലാളിയായ പ്രവീൺകുമാറാണ് സഹോദരി മഹാലക്ഷ്‌മിയെയും കാമുകൻ സതീഷ്‌കുമാറിനെയും (26)​ കൊലപ്പെടുത്തിയത്. അന്യജാതിക്കാരനായ സതീഷ് കുമാറുമായി മഹാലക്ഷ്മി വർഷങ്ങളായി പ്രണയത്തിലായിരുന്നു.

എന്നാൽ കുടുംബം എതിർത്തതിനാൽ വിവാഹം നടന്നില്ല. മൂന്ന് വർഷം മുൻപ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം നടത്തിയെങ്കിലും പിന്നീട് ഇവർ വിവാഹമോചനം നേടി വീട്ടിലേക്ക് മടങ്ങിയെത്തി. തുടർന്ന് സതീഷുമായി മഹാലക്ഷ്മി ബന്ധം തുടർന്നു. സഹോദരനായ പ്വവീൺ ഈ ബന്ധത്തെ എതിർത്തെങ്കിലും മഹാലക്ഷ്മി അവഗണിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല വെട്ടിമാറ്റി ഗ്രാമത്തിലെ ക്ഷേത്രത്തോട് ചേർന്നുള്ള സ്റ്റേജിൽ പ്രദർശിപ്പിച്ചു. പിന്നാലെ വീട്ടിലെത്തി സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി. തടയാനെത്തിയ അമ്മയുടെ കൈയും വെട്ടിമാറ്റി. സംഭവത്തിന് ശേഷം പ്രവീൺ നാടുവിട്ടു. കേസെചടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.