
വടകര : രൺജിത്ത് കൊലപാതകക്കേസിൽ മതഭീകരവാദികൾക്ക് വധശിക്ഷ കിട്ടിയതിനെതിരെ ചിലർ രംഗത്ത് വരുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഭീകരവാദികളെ സഹായിച്ചവരാണിവർ, അവർക്ക് വളരാൻ പറ്റിയ രാഷ്ട്രീയ കാലാവസ്ഥ കേരളത്തിൽ മാത്രമാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. കേരള പദയാത്രയോട് അനുബന്ധിച്ച് വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കേരളത്തിൽ ഉയർന്ന പ്രതിഷേധം ഇതിന്റെ ഉദാഹരണമാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അണികൾ സി.പി.എമ്മൂം ലീഗിലും ചേർന്നു. ഭീകരവാദ ശക്തികളോട് മൃദുസമീപനം കേരളത്തിൽ മാത്രമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തെ അവഗണിക്കുന്നുെവെന്ന പ്രചാരണം ഇനിവിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൃത്യമായ കണക്കുകൾ ഇല്ലാതെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. കേരളത്തിന് എത്ര കേന്ദ്രഫണ്ട് ലഭിച്ചുവെന്നു് സംസ്ഥാന സർക്കാർ പറയുന്നില്ല. കേന്ദ്രം അനുവദിച്ച റവന്യു ഡെഫിസിറ്റി ഗ്രാന്റിനെക്കുരിച്ചോ ജി.എസ്,ടി നഷ്ചപരിഹാരത്തെക്കുറിച്ചോ സംസ്ഥാനം പറയുന്നില്ല. നിയമസഭയിൽ വ്യാജപ്രചാരണമാണ് നടക്കുന്നത്. കേന്ദ്രം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനമാണ് കേരളം. യു.പി.എ സർക്കാരിനെക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകി.
നിയമസഭയിൽ വ്യാജ പ്രചരണമാണ് നടക്കുന്നത്. കേന്ദ്രം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനമാണ് കേരളം. യുപിഎ സർക്കാരിനേക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. കേന്ദ്രഫണ്ട് വിഷയത്തിൽ സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം ഭരണപക്ഷത്തിന് മൗനസമ്മതം കൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. .