patna

പാട്ന: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്നു പേരിടുന്നതിന് എതിരായിരുന്നെന്നും മറ്റൊരു പേര് നിർദ്ദേശിച്ചിരുന്നെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

ജാതി സർവേയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു. ജാതി സെൻസസിനായി 2019 മുതൽ ശബ്ദമുയർത്തിയത് താനാണ്. സഖ്യത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. അവർ ഒന്നും ചെയ്തില്ല. സഖ്യം നിഷ്‌ക്രിയമാണ്. ആര്, എവിടെ, എത്ര സീറ്റിൽ മത്സരിക്കണമെന്ന് ഇന്ന് വരെ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് മുൻപ് പ്രവർത്തിച്ചവരുടെ കൂടെ പോയത്.മുന്നണിയിൽ സീറ്റു വിഭജന ചർച്ച സ്തംഭിച്ചതാണ് മുന്നണി വിടാൻ കാരണമായതെന്നുംനിതീഷ് വെളിപ്പെടുത്തി. ബംഗളൂരു യോഗത്തിൽ രാഹുൽ ഗാന്ധി പേര് നിർദ്ദേശിച്ചപ്പോൾ നിതീഷ് എതിർത്തെന്ന വിവരം പുറത്തുവന്നിരുന്നു.

ബീഹാറിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. കോൺഗ്രസിന്റെ സമ്മർദ്ദത്തിലാണ് നിതീഷ് കുമാർ സർക്കാർ ജാതി സർവേ നടത്തിയതെന്ന് രാഹുൽ ന്യായ് യാത്രയ്ക്കിടെ പറഞ്ഞിരുന്നു.