
കൊല്ലം : ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച എയ്‌ഡ്ഡസ് രോഗബാധിതനെ മൂന്ന് ജീവപര്യന്തത്തിനും 22 വർഷം കഠിനതടവിനും ശിക്ഷിച്ചു. കൊല്ലം പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടി.ഡി. ബൈജുവാണ് ശിക്ഷ വിധിച്ചത്. . പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ ആണ് പ്രതി നാലു വർഷം മുൻപ് പീഡിപ്പിച്ചത്.
2020 ആഗസ്റ്റിലായിരുന്നു പീഡനം. പുനലൂർ ഇടമൺ സ്വദേശിയായ 41കാരനായ പ്രതി 2013 മുതൽ എയ്‌ഡ്സ് രോഗബാധിതനാണ്. ഇയാൾക്ക് കുട്ടിയുടെ മാതാപിതാക്കളുമായി മുൻപരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്ത പ്രതി മൊബൈൽ ഫോണിൽ പ്രകൃതി വിരുദ്ധ ലൈംഗികരംഗം കുട്ടിയെ കാണിച്ച് കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ പോക്സോ അതിവേഗ കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.