
മള്ളിയൂര്‍ ശങ്കരസമൃതി പുരസ്‌കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവല്‍ജിക്ക്. മള്ളിയൂര്‍ ജയന്തിയോടനുബന്ധിച്ച് വര്‍ഷം തോറും നല്‍കിവരുന്ന ശങ്കരസമൃതി പുരസ്‌കാരം ഇത്തവണ ബദരിനാഥ് റാവല്‍ജി എച്ച്.എച്ച് ഈശ്വരപ്രസാദ് നമ്പൂതിരിക്ക് നല്‍കും.
അനുഷ്ഠാനത്തില്‍ ഉള്ള ശ്രദ്ധയും, ധര്‍മ്മാചരണത്തില്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷയും ആത്മീയ സേവന രംഗത്തുള്ള ദീര്‍ഘപരിചയവും കണക്കിലെടുത്താണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും എന്നിവയാണ് പുരസ്‌കാരത്തില്‍ അടങ്ങിയിരിക്കുന്നത്.
ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂര്‍ ഗണേശപുരസ്‌കാരത്തിന് സംഗീതവിദ്വാന്‍ ആയാംകുടി മണി അര്‍ഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും പുരസ്‌കാരത്തില്‍ അടങ്ങും.
ഫെബ്രുവരി രണ്ടിന് നടക്കുന്ന 103ാം മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.