
തിരൂർ : ഗ്രാമബന്ധു വായനശാലയുടെ എഴുപതാം വാർഷികാഘോഷങ്ങൾ സിനിമാ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻറ് പി കൃഷ്ണൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എ.ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി .വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി മുല്ലയിൽ ,വാർഡ് മെമ്പർ എം ജ്യോതി, പി വാസുദേവൻ. സി ഭാസ്കരൻ എന്നിവർ സംസാരിച്ചു. അഡ്വ. രാജേഷ് പുതുക്കാട് സ്വാഗതവും സി.പി കരുണാകരൻ നന്ദിയും പറഞ്ഞു .ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ അഭിമന്യു എസ് ശങ്കർ, എഴുപതാം വാർഷികത്തിന്റെ ലോഗോ രൂപകല്പന ചെയ്ത നിഖിൽ വിനായക് ,ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃത പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ കെ.വൈഭവ്. എന്നിവരെ അനുമോദിച്ചു. അങ്കണവാടി കലോൽസവം,അഖിലകേരള മെഗാക്വിസ്, പുതുവൽസര കലാമേള എന്നിവ നടന്നു.