
പൊന്നാനി: സാംസ്‌കാരിക ജനതയുടെ നേതൃത്വത്തിൽ നടന്ന പി.ടി.ഭാസ്‌ക്കര പണിക്കർ അനുസ്മരണം കൂറ്റനാട് അൻസാർ കോളേജിൽ പ്രാദേശിക ചരിത്രകാരൻ ലെജികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഹുസൈൻ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.സ്മിതദാസ് മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ലെജികൃഷ്ണൻ കവിയും നിരൂപകനുമായ സമേഷ് നിഹാരികക്ക് നവധാര പുരസ്‌ക്കാരം സമ്മാനിച്ചു.താജിഷ് ചേക്കോട്, ഹരി കെ.പുരക്കൽ, ചന്ദ്രൻ കക്കാട്ടിരി,പ്രിയങ്ക പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുസ്തക ചർച്ചാവേദിയിൽ ഗോപാലകൃഷ്ണൻ മാവറയുടെ നമുക്കിടയിലെ മൗനങ്ങൾ എന്ന കവിതാസമാഹാരം ചർച്ച ചെയ്തു. സമേഷ് നിഹാരിക ,ബിന്ദു കൂടല്ലൂർ ,റജീന റഹ്മാൻ, ഹബീബ കുമ്പിടി, ഡോ.സ്മിതദാസ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ ശ്രദ്ധേയരായ വിദ്യാർത്ഥികൾ കെ ആർ.ആര്യ, ടി.ടിമാനവ്, അദ്നാൻ ഹുസൈൻ , റിഫ റഹ്മാൻ , നവനീത് ശിവ, യുക്ത ടി. തേൻകുറിശ്ശി എന്നിവരെ ചടങ്ങിൽ അനമോദിച്ചു. കവിയരങ്ങും ഉണ്ടായിരുന്നു