samaram

മലപ്പുറം: പി.എഫ്.പെൻഷനേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ കോ. ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എഫ്.പെൻഷൻകാർ ഹൈവേ ഉപരോധ സമരം നടത്തി. മിനിമം പെൻഷൻ 9000 രൂപയാക്കുക. ക്ഷാമബത്ത ഏർപ്പെടുത്തുക ഹെയർ ഓപ്ഷൻ വ്യവസ്ഥ നിലനിർത്തുക, പി.എഫ്.പെൻഷൻകാർക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തുക, സീനിയർ സിറ്റിസൺ റെയിവേ യാത്രാസൗജന്യം പുനസ്ഥാപിക്കുക, പി.എഫ്.സമഗ്രമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന ഉപരോധ സമരം സംഘടിപ്പിച്ചത്. ഉപരോധ സമരം പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു.