
മലപ്പുറം: റിട്ട. ഡെപ്യൂട്ടി തഹ്സിൽദാർ കെ.സി. സുബ്രഹ്മണ്യൻ എഴുതിയ റോസിക്കുട്ടി വിളിക്കുന്നു എന്ന ചെറുകഥാ സമാഹാരം റിട്ട. റവന്യൂ കമ്മീഷണർ എം.സി.മോഹൻദാസ് പ്രകാശനം ചെയ്തു. മലപ്പുറം പ്രശാന്ത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്ക് ആദ്യ പ്രതി കൈമാറി. റിട്ട. ഡെപ്യൂട്ടി കലക്ടർ പി.കെ.രമ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കവി റാം മോഹൻ പുസ്തക പരിചയം നടത്തി. റിട്ട. എ.ഡി.എമ്മുമാരായ പി.ടി.തങ്കപ്പൻ, എം.ബാലകൃഷ്ണക്കുറുപ്പ്, റിട്ട.ആർ.ഡി.ഒ പി.രാവുണ്ണിക്കുട്ടി നായർ, റിട്ട. ഡെപ്യൂട്ടി കലക്ടർ പി.പി. എം.അഷറഫ്, റിട്ട. തഹസിൽദാർ എം.ബി.എ ഹമീദ്, റിട്ട.ആർ.ഡി.ഒ കെ.നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. മകൾ സുജയയുടെ ഗാനസമർപ്പണവുമുണ്ടായി.