
എടപ്പാൾ: പുതുവത്സര ദിനത്തിൽ കാലടി ഗ്രാമപഞ്ചായത്തിലെ കണ്ടനകം ദാറുൽ ഹിദായ സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടനകം കെ.എസ്.ആർ.ടി.സി പരിസരം മാലിന്യമുക്തമാക്കി. പൂന്തോട്ടം നിർമ്മിച്ചുകൊണ്ട് സ്‌നേഹരാമം പദ്ധതി നടപ്പിലാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ ജി ഉദ്ഘാടനം ചെയ്തു.