
എടപ്പാൾ: ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നടന്നു. സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി.സുബൈദ അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി.പി.മോഹൻദാസ്, ആർ.ഗായത്രി, കെ.പ്രഭാകരൻ, ആസിഫ് പൂക്കരത്തറ, പി.വി.രാധിക, എൻ.ആർ.അനീഷ്, എ.ദിനേശൻ, കെ.വിജയൻ, സി. രവീന്ദ്രൻ, നാസർ, വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയും ക്രോഡീകരണവും നടക്കും