
മഞ്ചേരി: റോഡു നിയമങ്ങൾ പാലിക്കാതെയുള്ള അമിത വേഗതയും അശ്രദ്ധയുമാണ് വാഹനാപകടങ്ങൾ അധികരിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എം.അബ്ദു അഭിപ്രായപ്പെട്ടു. ശക്തമായ നിയമ ലംഘന നടപടികളും റോഡുസുരക്ഷാ ബോധവൽക്കരണങ്ങളും കൊണ്ട് നമുക്കിതിനെ മറി കടക്കാനാകും. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മഞ്ചേരി മേഖല കൺവെൻഷനും റോഡുസുരക്ഷാ സമ്മേളനവും മഞ്ചേരി ജെ.സി.ഐ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നദ്ദേഹം. ജെ.സി.ഐ പ്രസിഡണ്ട് ഡോ. സദഖത്തുള്ള താഹിർ മുഖ്യ പ്രഭാഷണം നടത്തി.