
വണ്ടൂർ: വണ്ടൂർ ബ്ലോക്ക് സാക്ഷരതാ മീഷന് കീഴിൽ പുതുവത്സരാഘോഷവും പത്താം തരം തുല്യത കോഴ്സ് വിജയികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ വി.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ക്ലാർക്ക് എ.സി.അനിൽ, സാക്ഷരതാ കോ കോർഡിനേറ്റർ ഇ.സന്തോഷ്‌കുമാർ, എം.സക്കീർ, ടി.കെ. ജാസ്മിൻ, സി.ഉബൈദുള്ള, എം.അബ്ദുൽ എന്നിവർ പങ്കെടുത്തു. 166 ഓളം വരുന്ന പഠിതാക്കൾ, ബ്ലോക്കിലെ മുഴുവൻ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.