
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കാപ്പിച്ചാൽ ഇ.കെ.വില്ലാസ് റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.ടി.പി.ജാഫർ ഉദ്ഘാടനം ചെയ്തു. 2023-24 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 100 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്. പി.ടി.ഖാദർ , സി.എച്ച്.ഇണ്ണി,
കെ.ജബ്ബാർ, എ.പി.ഷെഫീഖ്, സി.ടി.പി.യാസർ തുടങ്ങിയവർ പങ്കെടുത്തു.