
വണ്ടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 39ാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന് വണ്ടൂരിൽ തുടക്കം. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നടന്ന സെമിനാർ എ.ഐ.സി.സി മെമ്പർ ഇ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി വി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കശേഷം നടന്ന സെമിനാറിൽ ഇന്ത്യൻ ജാതിപത്യത്തിന്റെ ഭാവി എന്ന വിഷയത്തെക്കുറിച്ച് കെ.പി.സി.സി സെക്രട്ടറി കെ.പി.നൗഷാദലി വിഷയമവതരിപ്പിച്ചു.
രണ്ടാം ദിനമായ നാളെ രാവിലെ ജില്ലയിലെ വിവിധ നിയോജന മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പ്രകടനം നടക്കും. തുടർന്ന് സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.