
മലപ്പുറം: സി.ബി.എസ്.ഇ സഹോദയ സ്‌കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന സഹോദയ പ്രതിഭാ നിർണ്ണയ പരീക്ഷ എംസാറ്റ് ഫൈനൽ പരീക്ഷ ജില്ലയിലെ ആറ് മേഖലാ ക്രന്ദ്രങ്ങളിൽ ജനവരി ആറിന് നടക്കും. കാര്യക്ഷമമായ പരീക്ഷാ നടത്തിപ്പിനായി പെരിന്തൽമണ്ണ സിൽവർമൗണ്ട് സ്‌കൂളിൽ സഹോദയ എം സാറ്റ് പരീക്ഷാ കൗൺസിൽ അവലോകന യോഗം നടത്തി. സഹോദയ ജില്ലാ പ്രസിഡണ്ട് എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു സിബിഎസ്ഇ സിറ്റി കോർഡിനേറ്റർ പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.