cricket

കോട്ടക്കൽ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ അദ്ധ്യാപകർക്കായി ക്രിക്കറ്റ് മത്സരം നടത്തി. കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന മത്സരത്തിൽ പരപ്പനങ്ങാടി ഉപജില്ലയെ പരാജയപ്പെടുത്തി മഞ്ചേരി ഉപജില്ല ചാമ്പ്യന്മാരായി. ജില്ലാ സെക്രട്ടറി അനൂപ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി റാഫി തൊണ്ടിക്കൽ, പ്രദീപ് വാഴങ്കര, സുഹൈബ് കടമ്പോട്ട് എന്നിവർ സമ്മാനവിതരണം നടത്തി. കെ.നികേഷ്, ഇ.അനൂപ്, കെ.നിബിൻ, കെ.നിഖിൽ എന്നിവർ നേതൃത്വം നൽകി.