
തേഞ്ഞിപ്പലം: പെരുവള്ളൂർ സി.എച്ച്.സിയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനക്കെതിരേ യു.ഡിഎഫ് ജനപ്രതിനിധികൾ ധർണ്ണാ സമരം നടത്തി. സി.എച്ച്.സിയിൽ മതിയായ സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ തയ്യാറായിട്ടില്ല. നിലവിലുള്ള കെട്ടിടം പൊളിക്കുക വഴി നേരിട്ട സ്ഥല പരിമിതിയിൽ സി.എച്ച്.സിയുടെ ദൈനംദിന പ്രവർത്തനങ്ങൾ വീർപ്പുമുട്ടുകയാണ്. തുടങ്ങിയ വിഷയങ്ങളിൽ പെരുവള്ളൂർ സി.എച്ച്.സിയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. ധർണ്ണാ സമരം പെരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കലാം അദ്ധ്യക്ഷത വഹിച്ചു.