
മലപ്പുറം: സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന 400 വിദ്യാർഥികൾക്ക് 50 ശതമാനം സാമ്പത്തിക സഹായത്തോടെ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനവും നാഷണൽ ചെയർമാൻ കെ.എൻ.ആനന്ദ് കുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.