
തേഞ്ഞിപ്പാലം: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ നേറ്റീവ് സ്‌കൂളിൽ വെച്ച് നടക്കുന്ന നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ക്യാമ്പിനോടനുബന്ധിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വെള്ളേപ്പാടം പ്രദേശത്ത് നിർമ്മിച്ച സ്‌നേഹാരാമം പദ്ധതിയുടെ സമർപ്പണം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവകിയമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റിയൂഷൻസ് മാനേജർ എം.നാരായണൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ അജയ് ലാൽ അദ്ധ്യക്ഷത വഹിച്ചു.