
വണ്ടൂർ: വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഇനി മുതൽ ഹരിത ഓഫീസ് ആയി പ്രവൃത്തിക്കാൻ തീരുമാനം. ഭരണാസമിതിയും ജീവനക്കാരും
തീരുമാനത്തിന്റെ ഭാഗമായി ഓഫീസ് പരിസരത്ത് ചെടിച്ചട്ടികൾ വെച്ചു പിടിപ്പിക്കുകയും ഓഫീസിൽ ജീവനക്കാർ ബോൾ പോയിന്റ് പേനകൾ ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കുകയും ഓഫീസിലെ ബോർഡുകൾ മൾട്ടിവുഡിലാക്കുകയും ചെയ്തു. ജീവനക്കാരും ജനപ്രധിനിധികളും ധനസമാഹരണം നടത്തിയാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചത്. ഓഫീസിനകത്തു പ്ലാസ്റ്റിക് ഉപയോഗം തീർത്തും ഒഴിവാക്കികൊണ്ടാണ് ഇതിന്റെ പ്രവർത്തനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഹസ്‌കർ, വൈസ് പ്രസിഡന്റ് ഇ.ട്ടി.ജെസ്സി, ബി.ഡി.ഒ. വൈ.പി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.