
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ വയോജനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷന് ജനുവരി അഞ്ചിന് മലപ്പുറം സിവിൽ സ്‌റ്റേഷന് മുന്നിൽ ധർണ്ണയും വയോജന റാലിയും നടത്തും.
ദേശീയ വയോജന നയം പ്രഖ്യാപിക്കുക, വയോജന പെൻഷൻ വിഹിതം 200 രൂപയിൽ നിന്നും 5000 രൂപയാക്കി വർദ്ധിപ്പിക്കുക, മുതിർന്ന പൗരന്മാർക്ക് റെയിൽവെ യാത്രക്കൂലിയിലെ ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തുന്നത്. മുൻ എം.എൽ.എ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും.