
പൊന്നാനി: പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സ്‌കൂൾ പ്രിൻസിപ്പളും യൂണിറ്റ് സ്‌പോൺസറുമായ കെ.വി.സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ സ്‌കൗട്ട് മാസ്റ്റർ കെ.എ.ത്വയ്യിബ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ വി.ആർ.നിമി, റേഞ്ചർ ലീഡർ ടി.പി ശ്രീവിദ്യ, ഇബ്രാഹിം തുടങ്ങിയവർ ക്യാമ്പിന് ആശംസകളും നേർന്നു. മൂന്നു ദിവസം വിവിധ സെഷനുകളായ വിമുക്തി, ഫയർ ആൻഡ് റെസ്‌ക്യു, ട്രാഫിക് അ വയർനെസ്സ്, പ്ലാസ്റ്റിക് ബോധവൽകരണം തുടങ്ങിയ ഉൾകൊള്ളുന്ന ക്യാമ്പ് ശനിയാഴ്ച അവസാനിക്കും.