
മലപ്പുറം: മുസ്ളിം സമുദായത്തിന് ലഭിക്കേണ്ട സംവരണാവകാശം നഷ്ടപ്പെടുത്തുന്ന സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംവരണം നിരന്തരമായ അവകാശ സമരത്തിലൂടെ നേടിയെടുത്തതാണ്. ഭിന്നശേഷിക്കാർക്കുള്ള സംവരണം നടപ്പിലാക്കേണ്ടത് സമുദായത്തിന്റെ അവകാശം കവർന്നാവരുത്. ഇതിനെതിരെ ലീഗ് ജില്ലാതലങ്ങളിൽ പ്രതിഷേധ സമരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവരും.